വിസയില്ലാതെ പ്രവേശിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ്. മലേഷ്യ, ഇന്തോനേഷ്യ, മാലദ്വീപ്, തായ്ലന്ഡ് തുടങ്ങിയവയാണ് ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ തന്നെ പ്രവേശിക്കാവുന്ന രാജ്യങ്ങള്‍. ശ്രീലങ്ക, മക്കാവു, മ്യാന്മന് എന്നീ രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ രീതിയാണുള്ളത്. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ ഏഷ്യന്‍ രാജ്യങ്ങളാണ് ഇന്‍ഡക്സില്‍ ആദ്യമുള്ളത്.
സിംഗപ്പൂര്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 193 രാജ്യങ്ങളില്‍ വിസയില്ലാതെ പോകാം. ജപ്പാന്, കൊറിയ പാസ്പോര്‍ട്ടുകളുള്ളവര്‍ക്ക് 190 രാജ്യങ്ങളിലും വിസയില്ലാതെ പോകാം. ഡെന്മാര്ക്, ഫിന്‍ലന്‍ഡ്,ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, ഇറ്റലി, സ്പെയിന് എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 189 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പോകാം.
ഓസ്ട്രിയ, ബെല്‍ജിയം, ലക്സംബര്‍ഗ്, നെതര്‍ലന്‍ഡ്സ്, നോര്‍വേ, പോര്‍ച്ചുഗല്‍, സ്വീഡന് എന്നിവര്‍ നാലാം സ്ഥാനത്തും ന്യൂസിലന്‍ഡും ഗ്രീസും സ്വിറ്റ്സര്‍ലന്‍ഡും അഞ്ചാം സ്ഥാനത്തുമുണ്ട്. യുകെ ആറാം സ്ഥാനത്തും യുഎസ് പത്താമതുമാണുള്ളത്. ഇന്‍ഡക്സില്‍ ഏറ്റവും താഴെയുള്ളത് അഫ്ഗാനിസ്ഥാന് ആണ്. 25 രാജ്യങ്ങളിലേക്ക് മാത്രമേ അഫ്ഗാന് പാസ്പോര്‍ട്ടുമായി വിസയില്ലാതെ പ്രവേശിക്കാന്‍ ആകൂ.

Comments: